യുഡിഎഫിലേക്കില്ല;കെ എം മാണി

പാല: യുഡിഎഫിലേക്ക് തങ്ങള്‍ ഇല്ലെന്ന് കെഎം മാണി. കാനം സിപിഐയുടെ ശോഭ കെടുത്തുകയാണെന്ന് മാണി പറഞ്ഞു. ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി വെന്റിലേറ്ററല്‍ ആയവരെ പരിഹസിക്കേണ്ടെന്ന് മാണി പറഞ്ഞു. ഒറ്റയ്ക്ക് നിന്നാല്‍ ഒരു സീറ്റില്‍ പോലും സിപിഐ വിജയിക്കില്ല. സിപിഐയുടെ സ്ഥാനം പോകുമെന്ന് ഭയപ്പെട്ടാണ് അവര്‍കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും മാണി പറഞ്ഞു.

അതെസമയം തങ്ങളുടെ സമീപന രേഖയുമായി യോജിക്കുന്നവരുമായി സഹകരിക്കുമെന്ന് അദേഹം പറഞ്ഞു. യുഡിഎഫിലേക്കുള്ള ഉമ്മന്‍ചാണ്ടിയുടെ ക്ഷണത്തിന് മാണി നന്ദി പറയുകയും ചെയ്തു.