കെ എം മാണിയെ പ്രോസിക്യൂട്ട്‌ ചെയ്യണമെന്ന്‌ വിജിലന്‍സ്‌ വസ്‌തുതാ വിവര റിപ്പോര്‍ട്ട്‌

KM-Maniതിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കെ എം മാണിയെ പ്രോസിക്യൂട്ട്‌ ചെയ്യണമെന്ന്‌ വിജിലന്‍സ്‌ വസ്‌തുതാ വിവര റിപ്പോര്‍ട്ട്‌. മാണി പണം വാങ്ങിയതിന്‌ തെളിവുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നുണ്ട്‌. ജൂലൈയില്‍ കേസില്‍ മാണിക്കെതിരെ മതിയായ തെളിവുകളില്ലെന്ന്‌ കാരണത്തില്‍ ബാര്‍കോഴക്കേസ്‌ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ വിജിലന്‍സ്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ ഈ റിപ്പോര്‍ട്ടിന്‌ വിപരീതമാണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്‌. മാണി രണ്ട്‌ തവണയായി 25 ലക്ഷം രൂപ വാങ്ങിയതിന്‌ തെളിവുണ്ട്‌. 22.2.2014 ന്‌ പാലയിലെ വീട്ടില്‍ വെച്ച്‌ 15 ലക്ഷം രൂപയും തിരുവനന്തപുരത്തെ വസതിയില്‍ വെച്ച്‌ 10 ലക്ഷം രൂപയും കൈപറ്റിയതിന്‌ റിപ്പോര്‍ട്ടുണ്ട്‌. അതെസമയം അമ്പിളിയുടെ മൊഴി സത്യമാണെന്ന്‌ നുണ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്‌.

മാര്‍ച്ച്‌, ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ പണം പിരിച്ചതിന്റെ കണക്ക്‌ ബാര്‍ അസോസിയേഷന്റെ കണക്ക്‌ ബുക്കിലില്ല. പണം പിരിച്ചത്‌ എന്തിനാണെന്ന ചോദ്യത്തിന്‌ ഉത്തരമില്ല.