Section

malabari-logo-mobile

കെ.കെ. ശൈലജ ടീച്ചറും ഡോ. അമീറ മൊഹ്‌സിനും ചര്‍ച്ച നടത്തി 

HIGHLIGHTS : തിരുവനന്തപുരം: ആരോഗ്യ സാമഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും ഒമാന്‍ സര്‍ക്കാരിന്റെ മാനസികാരോഗ്യ വിഭാഗം മേധാവിയും ആരോഗ്യ ബോധവത്ക്കരണ പരിപാട...

തിരുവനന്തപുരം: ആരോഗ്യ സാമഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും ഒമാന്‍ സര്‍ക്കാരിന്റെ മാനസികാരോഗ്യ വിഭാഗം മേധാവിയും ആരോഗ്യ ബോധവത്ക്കരണ പരിപാടികളുടെ ഡയറക്ടറുമായ ഡോ. അമീറ അബ്ദുള്‍ മൊഹ്‌സിന്‍ അല്‍ റയ്ദാനും ഓട്ടിസം ബാധിതര്‍ക്കായി നടപ്പിലാക്കാവുന്ന അനുകരണീയ മാതൃകകളെപ്പറ്റി ചര്‍ച്ച നടത്തി.

മന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് ഡോ. അമീറ കേരളം സന്ദര്‍ശിച്ചത്. ഭിന്നശേഷി മേഖലയില്‍ പ്രത്യേകിച്ചും ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി കേരളം നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി മനസിലാക്കുക, കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിനായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന അനുയാത്ര പദ്ധതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സാധ്യതകള്‍ പഠിക്കുക എന്നതാണ് ഡോ. അമീറയുടെ സന്ദര്‍ശനോദ്ദേശങ്ങള്‍.

sameeksha-malabarinews

ഗോപിനാഥ് മുതുകാട് പരിശീലിപ്പിച്ച കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ ഭിന്നശേഷി കുട്ടികളുടെ ഇന്ദ്രജാലാവതരണ സ്ഥിരം വേദിയായ എം പവര്‍ സെന്റര്‍ ഡോ. അമീറ സന്ദര്‍ശിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ അനുയാത്ര പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ 23 ഭിന്നശേഷി കുട്ടികളുടെ അത്ഭുത പ്രകടനങ്ങള്‍ കണ്ട് ഡോ. അമീറ അഭിനന്ദിച്ചു. ഭിന്നശേഷിക്കാര്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന നൂതന സംരംഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും അവര്‍ നല്‍കി.

ഒമാനിലെ ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളും അവര്‍ പങ്കുവച്ചു. ഓട്ടിസം ബാധിച്ച കുട്ടികളുടെ പുനരധിവാസത്തിനായി ഒമാന്‍ ചില പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരളത്തെ സഹായിക്കാന്‍ പറ്റുന്ന മേഖലകളില്‍ സഹകരിക്കുമെന്നും ഡോ. അമീറ പറഞ്ഞു.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ നൂഹു ബാബ ഐ.എ.എസ്., മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാ ബീവി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ബിന്ദു മോഹന്‍, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, ഓട്ടിസം മേഖലയിലെ വിദഗ്ധര്‍, കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവര്‍ ചര്‍ച്ചയിര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!