കെ.ജി. ജോര്‍ജ് ചലച്ചിത്രമേള 20 മുതല്‍ കോഴിക്കോട്ട്

george-slide_smallകോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്‍െറ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് ലഭിച്ച കെ.ജി. ജോര്‍ജിനെ ആദരിച്ച് കോഴിക്കോട്ട് ചലച്ചിത്ര മേള. കെ.ജി. ജോര്‍ജിന്‍െറ ആറു സിനിമകള്‍ ഉള്‍പ്പെടുത്തി ഓറിയന്‍റല്‍ ഫിലിം സൊസൈറ്റിയാണ് ഒക്ടോബര്‍ 20 മുതല്‍ 22 വരെ ചലച്ചിത്രമേള നടത്തുന്നത്. വൈകീട്ട് നാലിനും ആറിനുമായി രണ്ടു പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും.

കെ.ജി. ജോര്‍ജിന്‍െറ സ്ത്രീപക്ഷ സിനിമകള്‍ക്കാണ് മേളയില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. ആദാമിന്‍െറ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, മറ്റൊരാള്‍, കോലങ്ങള്‍, സ്വപ്നാടനം, ഇരകള്‍ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഓരോ ദിവസവും പ്രദര്‍ശിപ്പിക്കപ്പെടുന്ന സിനിമകളെക്കുറിച്ച് പ്രേക്ഷകര്‍ക്കിടയില്‍ തുറന്ന സംവാദത്തിന് വേദിയൊരുക്കും.
അരയിടത്തുപാലം ഓറിയന്‍റല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ സിനിമ പാരഡൈസോ മിനി സ്ക്രീനില്‍ നടക്കുന്ന മേള ഒക്ടോബര്‍ 22ന് സമാപിക്കും. ഫിലിംസൊസൈറ്റി അംഗത്വത്തിനും സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വു ചെയ്യുന്നതിനുമായി ബന്ധപ്പെടാനുള്ള നമ്പര്‍: 0495 2721028, 9048409048