സ്വതന്ത്ര സമര സേനാനി കെ ഇ മാമന്‍ അന്തരിച്ചു

നെയ്യാറ്റിന്‍ക്കര: സ്വാതന്ത്രസമര സേനാനി കെ ഇ മാമന്‍ (96)അന്തരിച്ചു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. അസുഖത്തെ തുടര്‍ന്ന് മൂന്ന് മാസത്തോളമായി അദേഹം ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു.

താന്‍ നടത്തിയിരുന്ന ഒറ്റയാള്‍ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായിരുന്ന അദേഹം മഹാത്മാഗന്ധിയുടെ അടിയുറച്ച് അനുയായിയായിരുന്നു.

അവിവാഹിതയായ അദേഹം സഹോദരപുത്രനൊപ്പമാണ് താമസം.