കെ ബാബുവിനെതിരെ വിജിലന്‍സ്‌ കേസ്‌

k-babuതിരുവനന്തപുരം: മൂന്‍ എക്‌സൈസ്‌ മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ. ചട്ടവിരുദ്ധമായി ബാര്‍ലൈസന്‍സ്‌ അനുവദിച്ച കേസിലാണ്‌ വിജിലന്‍സ്‌ കേസെടുക്കുന്നത്‌. വിജിലന്‍സ് റേഞ്ച് എസ്.പി ഡയറക്ടര്‍ ജേക്കബ് തോമസാണ് കേസെടുക്കാന്‍  ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയത്. ബാര്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷര്‍ ഭാരവാഹി വി എം  രാധാകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ പ്രാഥമിക പരിശോധനയ്ക്കു ശേഷമാണ് കേസെടുക്കാന്‍  ശുപാര്‍ശ ചെയ്തത്.

ഇഷ്ടക്കാര്‍ക്ക് ബാര്‍ലൈസന്‍സ് അനുവദിക്കാന്‍ കെ ബാബു വഴിവിട്ട് ഇടപെട്ടുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളില്‍ ചിലരെ ഇടനിലക്കാരാക്കി ബാബു പല ബിനാമി ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും ഇതിനായി പണം പിരിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.  ബാര്‍ലൈസന്‍സ് നല്‍കാനുള്ള അധികാരം എക്‌‌സൈസ് കമ്മിഷണറില്‍ നിന്ന് എടുത്തുമാറ്റിയത് അഴിമതി നടത്താനാണെന്നും പറയുന്നു.

ബാര്‍ അഴിമതിക്കേസില്‍ കെ. ബാബുവിനെതിരായ രണ്ടാമത്തെ വിജിലന്‍സ് അന്വേഷണമാണിത്.