സിപിഐഎം മുന്‍ ജില്ലാകമ്മറ്റിയംഗം അഹമ്മദ്കുട്ടി മാസറ്റര്‍ നിര്യാതനായി

ahammad kutty masterവിട്ടുപിരിഞ്ഞത് സംശുദ്ധരാഷട്രീയ വ്യക്തിത്വം
പരപ്പനങ്ങാടി: സിപിഐഎം
മുന്‍ മലപ്പുറം ജില്ലാകമ്മറ്റിയംഗവും മുന്‍ പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തംഗവുമായിരുന്ന കളത്തിങ്ങല്‍ തൊടി അഹമ്മദ് കുട്ടിമാസ്റ്റര്‍(80) നിര്യാതനായി.. ഇന്ന് പുലര്‍ച്ചെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം ദീര്‍ഘകാലമായി വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു.
മൃതദേഹം ഇന്ന് വൈകീട്ട് മുന്ന്മണിക്ക് പരപ്പനങ്ങാടി പനയത്തില്‍ ജുമാമസ്ജിദ് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും

പാലത്തിങ്ങല്‍ എല്‍പിസ്‌കൂളില്‍ അധ്യാപകജോലി ലഭിച്ച് പരപ്പനങ്ങാടിയിലെത്തിയ അഹമ്മദ്കുട്ടി മാസ്റ്റര്‍ മലപ്പുറം ചെമ്മങ്കടവ് സ്വദേശിയാണ്. പിന്നീട് തിരുരങ്ങാടി മേഖലയില്‍ രാഷ്ട്രീയ സാംസ്‌ക്കാരിക മേഖലയിലെ സജീവസാനിധ്യമായിരുന്ന അഹമ്മദ് കുട്ടിമാഷ് നാടകപ്രവര്‍ത്തനങ്ങളിലുടെയാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലെത്തുന്നത്. സംശുദ്ധരാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മാതൃകയായ മാഷ് സിപിഐഎം തിരൂരങ്ങാടി ഏരിയാ സക്രട്ടറി, മത്സ്യതൊഴിലാളി യുണിയന്‍ ജില്ലാ പ്രസിഡന്റ്, ജനതാ ടൈല്‍ വര്‍ക്‌സ് പ്രസിഡന്റ്, പുത്തരിക്കല്‍ ടൈല്‍വര്‍ക്‌സ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ഭാര്യ മൈമൂന ടീച്ചര്‍ മക്കള്‍ സലീം(അന്‍സി മോട്ടോര്‍സ്) നജീബ്, റസിയ മരുമക്കള്‍ ഹംസ വെളിയങ്കോട്(Late), മൈമൂന, സീനത്ത്‌