സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു

imagesജ്യോതികയുടെ തിരിച്ചുവരവില്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രതത്ില്‍ നായകനായി എത്തുന്നത് സൂര്യയാണെന്ന് വാര്‍ത്തകള്‍. സൂര്യ തന്നെയാണ് ഇക്കാര്യത്തെ കുറിച്ച് ഒരു സൂചന നല്‍കിയത്.

ഞങ്ങള്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഉടനുണ്ടാകുമെന്നും ഒരു തിരക്കഥ തയാറാണെന്നും സൂര്യ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഒന്നും വെളിപ്പെടുത്താന്‍ ആകില്ലെന്നും സൂര്യ വിശദമാക്കി.

ഉയിരിലെ കലന്തത്, മായാവി, പേരഴകന്‍, പൂവെല്ലാം കേട്ട്പ്പാര്‍, ജൂണ്‍ ആര്‍, കാക്ക കാക്ക, സില്ലിനൊരു കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ഇരുവരും നേരത്തെ ഒന്നിച്ചത്. കുട്ടികള്‍ ഒക്കെയായി ജ്യോ സിനിമയില്‍ നിന്ന് വിട്ടുനിന്ന സമയത്ത് ചില പരസ്യചിത്രങ്ങളിലൂടെ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജ്യോതിക ഇപ്പോള്‍ 36 വയതിനിലെ എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നിരിയ്ക്കുന്നത്. സൂരക്യയുടെ ഡി2 എന്റര്‍ടൈന്‍മെന്റ് നിര്‍മിച്ച ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. മലയാളത്തിലെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ റീമേക്കാണ് 36 വയതിനിലെ