ജസ്റ്റിസ് കര്‍ണന് തടവ്

ദില്ലി: കോടതിയലക്ഷ്യക്കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി കര്‍ണന് സുപ്രീം കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു. കര്‍ണനെ ഉടന്‍ ജയിലില്‍ അടയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കര്‍ണന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുന്നതിന് സുപ്രീം കോടതി മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സുപ്രീം കോടതി ജസ്റ്റിസിനെ അറസ്റ്റ് ചെയ്യണമെന്നു കര്‍ണന്‍  ഉത്തരവിട്ടിരുന്നു.

ഒരു ഹൈക്കോടതി ജഡ്ജിയെ തടവിനു ശിക്ഷിയ്ക്കുന്നത് ആദ്യമായാണ്‌.