Section

malabari-logo-mobile

ജോയ് ആലുക്കാസിന്റെ മകനാണെന്ന് പറഞ്ഞ് തട്ടിപ്പ: രണ്ട് പേര്‍ അറസ്റ്റില്‍

HIGHLIGHTS : കൊച്ചി: ജോയ് ആലൂക്കയുടെ മകന്‍ ചമഞ്ഞ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ജോയ് ആലൂക്കാസ് ഗ്രൂപ്പിന്റെ വിമാനത്തില്‍ പൈലറ്റാക്ക...

Untitled-1 copyകൊച്ചി: ജോയ് ആലൂക്കയുടെ മകന്‍ ചമഞ്ഞ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ജോയ് ആലൂക്കാസ് ഗ്രൂപ്പിന്റെ വിമാനത്തില്‍ പൈലറ്റാക്കാമെന്ന് വാഗ്ദാനം നല്‍കി യുവാവിനെ കബളിപ്പിച്ച കേസിലാണ് രണ്ട് യുവാക്കള്‍ അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശി ആദില്‍, ചാലക്കുടി സ്വദേശി ദീപക് ആന്റോ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ പരാതിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. മുംബെയ് സ്വദേശി സൗരവിനാണ് പൈലറ്റ് ജോലി വാഗ്ദാനം ചെയ്തത്. ഇന്റര്‍വ്യൂവിനായി കൊച്ചിയിലെ പ്രഖുഖ പഞ്ചനക്ഷത്ര ഹോട്ടലില്‍ ജോണ്‍ പോള്‍ ആലുക്കായി ആദിലെത്തി.

sameeksha-malabarinews

തിരുവനന്തപുരത്ത് നിന്ന് വിമാനത്തില്‍ എത്തിയ ആദില്‍ ബെന്‍സ് കാര്‍ വാടകയ്ക്ക് എടുത്താണ് ഹോട്ടലില്‍ എത്തിയത്. പിന്നീട് ആലുക്കാസ് ഗ്രൂപ്പിന്റെ വ്യാജ ലെറ്റര്‍ ഹെഡില്‍ നിയമന ഉത്തരവും നല്‍കി.

നിയമനത്തിനായി ലക്ഷങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ സൗരവ്, ആലുക്കാസ് ഗ്രൂപ്പുമായി നേരിട്ട് ഇടപെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. സൗരവുമായി പരിചയപ്പെട്ട പ്രതികള്‍ ഇയാളെ പൈലറ്റാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പിന് ഇരയാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!