ടി എന്‍ ഗോപകുമാര്‍ അന്തരിച്ചു

t n gopakumarതിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി എന്‍ ഗോപകുമാര്‍(58) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ രാവിലെ 3.50 ഓടെയായിരുന്നു അന്ത്യം. ഏഷ്യനെറ്റ്‌ ന്യൂസ്‌ എഡിറ്റര്‍ ഇന്‍ ചീഫായിരുന്നു. മലയാള ദൃശ്യമാധ്യമ ചരിത്രത്തിലെ ഏറെ ശ്രദ്ധേയമായ പരിപാടികളിലൊന്നായ കണ്ണാടിയിലൂടെയാണ്‌ ഗോപകുമാര്‍ കേരള ജനതയ്‌ക്ക്‌ സുപരിചിതനായത്‌.

കന്യകുമാരിയിലെ ശുചീന്ദ്രത്താണ്‌ 1957 ല്‍ ഗോകുമാര്‍ ജനിച്ചത്‌. മദ്രാസ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ജോര്‍ണലിസം പൂര്‍ത്തിയാക്കി. ഇന്ത്യന്‍ എക്‌സ്‌പ്രസില്‍ നിന്ന്‌ മാധ്യമപ്രര്‍ത്തനമാരംഭിച്ച അദേഹം പിന്നീട്‌ മാതൃഭൂമിയിലും ന്യൂസ്‌ ടുഡേയിലും ടൈംസ്‌ ഓഫ്‌ ഇന്ത്യയിലും സേവനമനുഷ്‌ഠിച്ചു. ഏഷ്യാനെറ്റ്‌ ന്യൂസിന്റെ തുടക്കം മുതല്‍ വാര്‍ത്താ വിഭാഗം മേധാവിയായിരുന്നു. സിനിമ സാംസ്‌ക്കാരിക മേഖലകളിലും അദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. നിരവധി പുസ്‌തകങ്ങള്‍ അദേഹം രചിച്ചിട്ടുണ്ട്‌. ശുചീന്ദ്രം രേഖകള്‍ക്ക്‌ സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.

കുറച്ചുകാലമായി അദേഹം ചിക്തയിലായിരുന്നു. മൃതദേഹം തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിലും ഏഷ്യാനെറ്റ്‌ ആസ്ഥാനത്തും പൊതുദര്‍ശനത്തിന്‌ വെക്കും. തൈക്കാട്‌ ശാന്തികവാടത്തില്‍ വൈകീട്ട്‌ 5 മണിയോടെയാണ്‌ സംസ്‌ക്കാരം.