അന്‍വര്‍ പാലേരി പരാതി നല്‍കി

ദോഹ: തന്റെ പേരില്‍ വ്യാജ വിസയെടുത്ത് ദോഹയിലേക്ക് വരുന്നത് തടയുന്നതായി ഏഷ്യനെറ്റ് ന്യൂസ് ഖത്തര്‍ ലേഖകന്‍ അന്‍വര്‍ പാലേരി വിവിധ അധികാരികള്‍ക്ക് പരാതി നല്‍കി.   ഖത്തര്‍ ആഭ്യന്തരമന്ത്രാലയം, കേരളാ ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയതെന്ന് അന്‍വര്‍ അറിയിച്ചു.

പെരുവണ്ണാമുഴി പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ വാര്‍ത്തയുടെ പേരിലാണ് ദോഹയിലെ ഒരു മലയാളി വ്യവസായി തന്റെ മാധ്യമ പ്രവര്‍ത്തനത്തെ തടയിടാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു. വാര്‍ത്ത വന്നതു മുതല്‍ പ്രസ്തുത വ്യക്തിയില്‍ നിന്നും നിരന്തരം ഭീഷണിയുയര്‍ന്നതായും അദ്ദേഹം വിശദീകരിച്ചു.