മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; രണ്ട്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ കീഴടങ്ങി

Story dated:Thursday June 16th, 2016,11 33:am

പാലക്കാട്‌: ഒറ്റപ്പാലത്ത്‌ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ രണ്ട്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ പോലീസില്‍ കീഴടങ്ങി. ആര്‍എസ്‌എസ്‌ പ്രചാരക്‌ വട്ടിയൂര്‍ക്കാവ്‌ സ്വദേശി വിഷ്‌ണു. നെല്ലായ സ്വദേശി സുമേഷ്‌ എന്നിവരണ്‌ ഷൊര്‍ണൂരില്‍ കീഴടങ്ങിയത്‌. ഒരാള്‍ ഇപ്പോഴും ഒളിവിലാണ്‌. സംഭവത്തില്‍ മൂന്ന്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.

മാധ്യമപ്രവര്‍ത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത്‌ പോലീസ്‌ കേസെടുത്തത്‌. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്‌ സ്വദേശി വിഷ്‌ണു. നെല്ലായി സ്വദേശികളായ സുബ്രഹ്മണ്യന്‍, കൃഷ്‌ണന്‍ എന്നിവരാണ്‌ പ്രതികളെന്ന്‌ കഴിഞ്ഞ ദിവസം പോലീസ്‌ തിരിച്ചറിഞ്ഞിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ ഒറ്റപ്പാലം കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്‌. റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ടര്‍, ഏഷ്യനെറ്റ്‌ ന്യൂസ്‌ റിപ്പോര്‍ട്ടര്‍, പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ എന്നിവതര്‍ക്ക്‌ നേരെയാണ്‌ ആക്രമണം നടന്നത്‌.