ജോണ്‍ ബ്രിട്ടാസിന്റെ നായികയായി ‘ഇനിയ’

iniya_030പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്ത ഏറെ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.എന്നാല്‍ ബ്രിട്ടാസിന്റെ നായികയെ കുറിച്ച് ഒരു വിവരവും ലഭ്യമായിരുന്നില്ല. എന്നാല്‍ ബ്രിട്ടാസിന്റെ നായികയായെത്തുന്നത് ഇനിയ എന്ന തെന്നിന്ത്യന്‍ സുന്ദരിയായിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

മധു കൈതപ്രത്തിന്റെ ‘ഇന്‍ ദ ലൈം ലൈറ്റ്’ എന്ന ചിത്രത്തില്‍ ഒരു ബ്രിട്ടീഷ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന എക്‌സിക്യൂട്ടീവായാണ് ബ്രിട്ടാസ് വേഷമിടുന്നത്. ഒരു നര്‍ത്തകിയുടെ വേഷത്തിലാണ് ഇനിയ ഈ ചിത്രത്തില്‍ വേഷമിടുന്നത്. ഗള്‍ഫില്‍ കുടിയേറി പാര്‍ത്ത ഒരു പ്രവാസിയുടെ വ്യത്യസ്ത ജീവിതാനുഭവമാണ് ചിത്രം പറയുന്നത്.

മനോജ് കെ ജയനും പ്രതാപ് പോത്തനുമാണ് ഈ ചിത്രത്തിലെ മറ്റു ശ്രദ്ധേയമായ താരങ്ങള്‍. സിവി ബാലകൃഷ്ണന്‍ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ഒമാനിലാണ് ചിത്രീകരിക്കുക.