Section

malabari-logo-mobile

നാണയ ശേഖരങ്ങളുടെ ഡോക്യുമെന്റേഷന്‍ : വിവിധ തസ്തികകളില്‍ അപേക്ഷിക്കാം

HIGHLIGHTS : കേരള പുരാവസ്തു വകുപ്പ് സൂക്ഷിക്കുന്ന പുരാതന നാണയ ശേഖരങ്ങളുടെ സമഗ്രമായ ഡോക്യുമെന്റേഷന്‍ നടത്തുന്നതിനുള്ള പ്രോജക്ടിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍ ...

കേരള പുരാവസ്തു വകുപ്പ് സൂക്ഷിക്കുന്ന പുരാതന നാണയ ശേഖരങ്ങളുടെ സമഗ്രമായ ഡോക്യുമെന്റേഷന്‍ നടത്തുന്നതിനുള്ള പ്രോജക്ടിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റിസര്‍ച്ച് അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളിലാണ് നിയമനം. റിസര്‍ച്ച് അസിസ്റ്റന്റിന് 25,000 രൂപയാണ് വേതനം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ആര്‍ക്കിയോളജിയില്‍ ബിരുദാനന്തര ബിരുദം, നാണയ പഠന സംബന്ധമായ അറിവും, നാണയ മ്യൂസിയങ്ങളില്‍ ജോലി ചെയ്ത പരിചയവും, പുരാലിഖിത പഠനത്തില്‍ യോഗ്യതയും പരിചയവും ഉണ്ടാവണം.
കമ്പ്യൂട്ടര്‍ അസിസ്റ്റന്റിന് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ + എം.എസ് ഓഫീസ് + ഡി.റ്റി.പി (ഇംഗ്ലീഷ് & മലയാളം), ഏതെങ്കിലും പ്രമുഖ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റായി രണ്ടു വര്‍ഷത്തില്‍ കുറയാത്ത പരിചയം എന്നിവയും വേണം. 19,000 രൂപയാണ് പ്രതിമാസ വേതനം. ഓഫീസ് അറ്റന്‍ഡന്റിന് എസ്.എസ്.എല്‍.സിയാണ് യോഗ്യത. ഓഫീസ് അറ്റന്റന്റായി മൂന്നു വര്‍ഷത്തില്‍ കുറയാതെയുള്ള പരിചയം വേണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. 15,000 രൂപയാണ് വേതനം. നിയമന കാലാവധി ആറ് മാസം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത തുക ബോണ്ട് സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് 8086762939.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!