തൊഴിലവസരം

മലപ്പുറം:ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലേക്ക് ബ്രാഞ്ച് മാനേജര്‍, ലീഗല്‍ ഓഫീസര്‍, ബിസിനസ്സ് സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ്, ഡീലര്‍, ഫിനാന്‍ഷ്യല്‍ കസള്‍ട്ടന്റ്, ഓഫീസ് സ്റ്റാഫ് (സ്ത്രീകള്‍), ടെക്‌നിഷ്യന്‍സ്, സ്‌പെയര്‍ അസിസ്റ്റന്റ്, മാര്‍ക്കറ്റിങ് എക്‌സി ക്യൂട്ടീവ്‌സ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.
എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്റ്റംബര്‍ 19 ന് രാവിലെ 10നു നടക്കുന്ന കൂടിക്കാഴ്ചയില്‍ ഡിപ്ലൊമ, ഐ.ടി.ഐ, പ്ലസ്ടു, ഡിഗ്രി, എല്‍.എല്‍.ബി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 04832 734 737.