ജെഎന്‍യുവില്‍ ചുവപ്പിന്റെ വസന്തം;എല്ലാ സീറ്റിലും ഇടത് സഖ്യം

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും വിജയിച്ച് ഇടതുസഖ്യം. വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, സീറ്റുകളാണ് ഇടതുസഖ്യം വിജയിച്ചത്. ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതു സഖ്യം രാജ്യം ഉറ്റുനോക്കിയ സര്‍വകലാശാലയില്‍ ജയിച്ചുകയറിയത്.

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ പ്രസിഡന്റായി എന്‍ സായ് ബാലാജി(എഐഎസ്എ), വൈസ് പ്രസിഡന്റായി സരിക ചൗധരി(ഡിഎസ്എഫ്),ജനറല്‍ സെക്രട്ടറിയായി ഐജാസ് അഹമ്മദ് റാതര്‍(എസ്എഫ്‌ഐ), ജോയിന്റ് സെക്രട്ടിയായി മലയാളിയായ അമുത ജയദീപ്(എഐഎസ്എഫ്)എന്നിവര്‍ ജയിച്ചു.