Section

malabari-logo-mobile

ജ്ഞാനപീഠ ജേതാവ് ജയകാന്തന്‍ അന്തരിച്ചു

HIGHLIGHTS : ചെന്നൈ: ജ്ഞാനപീഠ ജേതാവും പ്രശസ്ത തമിവ് എഴുത്തുകാരനുമായ ഡി ജയകാന്തന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ബുധനാഴ്ച രാത്രിയാണ് അന്ത്യം

JAYAKANTHAN_2367538fചെന്നൈ: ജ്ഞാനപീഠ ജേതാവും പ്രശസ്ത തമിവ് എഴുത്തുകാരനുമായ ഡി ജയകാന്തന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ബുധനാഴ്ച രാത്രിയാണ് അന്ത്യം ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

1934 ഏപ്രില്‍ 14ന് തമിഴ്‌നാട്ടിലെ കടലൂരിലാണ് ജനനം. സാഹിത്യ തത്പരനായ അമ്മാവനാണ് എഴുത്തിന്റെ വഴിയിലേക്ക് കൊണ്ടുപോയത്. സുബ്രഹ്മണ്യ ഭാരതിയുടെ രചനകളുമായുള്ള ബന്ധം അങ്ങിനെയുണ്ടായി. എഴുത്തില്‍ സജീവമായി. സാഹിത്യ ലോകവുമായി പരിചയപ്പെടുത്തി. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് വഴിമാറി. സി.പി.ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷം അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സി പി ഐ വിട്ടു.

sameeksha-malabarinews

പിന്നീട് തമിഴക കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 1950 കളിലാണ് എഴുത്തില്‍ സജീവമാകുന്നത്. ഉന്നൈ പോല്‍ ഒരുവന്‍, ചില നേരങ്ങളില്‍ ചില മനിതര്‍കള്‍ എന്നിവക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചു. ബ്രഹ്മ ഉപദേശം, ജയ ജയ ശങ്കര, പാവം, ഇവള്‍ ഒരു പാപ്പാത്തി, ഓ അമേരിക്ക, ഒരു പിടി സോറ്, ഗുരുപീഠം തുടങ്ങിയവയാണ് മറ്റ് പ്രധാനകൃതികള്‍.

ഉന്നൈ പോല്‍ ഒരുവന്‍, ചില നേരങ്ങളില്‍ ചില മനിതര്‍കള്‍, ഒരു നടികൈ നാടകം പാര്‍ക്കിറാള്‍, ഊറുക്കു നൂറു പേര്‍, യാരുക്കാക അഴുതാന്‍, പുതു ചെരുപ്പ് എന്നീ രചനകള്‍ ചലച്ചിത്രങ്ങളായിട്ടുണ്ട്. ‘ഒരു ഇലക്കിയവാതിയിന്‍ ആത്മീയ അനുഭവങ്ങള്‍’ ആണ് ആത്മകഥ. 1996ല്‍ സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു. 2002 ലാണ് ജ്ഞാനപീഠം ലഭിച്ചത്. 2009ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി രാഷ്ട്രം ആദരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!