ജിഷ്ണുവിന്റെ മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാരത്തിനൊരുങ്ങുന്നു

തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തിൽ പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് മാതാപിതാക്കൾ അനിശ്ചിതകാല നിരാഹാരത്തിലേക്ക്. മാർച്ച് 27 മുതൽ തിരുവനന്തപുരത്ത് ഡി.ജി.പി ഒാഫീസിന് മുന്നിലാണ് ജിഷ്ണുവിന്‍റെ അച്ഛനും അമ്മയും നിരാഹാരസമരം നടത്തുക.

മാതാപിതാക്കളെ കൂടാതെ ബന്ധുക്കളും ആക്ഷൻ കമ്മിറ്റിയംഗങ്ങളും സമരത്തിൽ പങ്കെടുക്കും. കൂടാതെ ജിഷ്ണുവിന്‍റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പാമ്പാടി നെഹ്റു കോളജിൽ വിദ്യാർഥികളും അനിശ്ചിതകാല സമരം ആരംഭിക്കും.