ജിഷ്ണു കേസ് അന്വേഷിക്കാനാവില്ലെന്ന് സിബിഐ

ദില്ലി: ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കാനാകില്ലെന്ന് സിബിഐ . സുപ്രീം കോടതിയില്‍ ഇന്ന് കേസ് പരിഗണിക്കവെയാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. ഈ കേസ് അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും ഇതൊരു അന്തര്‍ സംസ്ഥാന കേസെല്ലന്നും സിബിഐ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ സര്‍ക്കാര്‍ വിജ്ഞാപനം വന്ന് നാലു മാസം കഴിഞ്ഞിട്ടും എന്തു ചെയ്യുകയായിരുന്നു എന്ന് കോടതി സിബിഐയോട് ചോദിച്ചു. ഇത്തരം നിലപാടുകളോട് യോജിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇടപെടേണ്ടി വരുമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കേസ് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം കിട്ടിയിട്ടില്ലെന്നാണ് സിബിഐ കോടതിയില്‍ അറിയിച്ചത്.

കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.