ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐക്ക് വിട്ടു

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ടു. സംസ്ഥാന സര്‍ക്കാരാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജ്ഞാപനമിറക്കിയത്. കേസില്‍ സിബിഐ അന്വേഷണം വേണമെന്നു തന്നെ ജിഷ്ണുവിന്റെ അച്ഛന്റെ ആവശ്യപ്രകാരമാണ് അന്വേഷണം നടത്തുന്നത്.

അതെസമയം നെഹ്‌റുകോളേജ് ചെയര്‍മാനെതിരെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ രഹസ്യ നീക്കം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി ജിഷ്ണു പ്രണോയിയുടെ കുടുംബം ഇന്ന് രംഗത്തെത്തിയിരുന്നു. കൃഷ്ണദാസിനൊപ്പം ചേര്‍ന്ന് സുധാകരന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചിരുന്നു.