ജിഷ കൊലക്കേസ്‌;തിരിച്ചറിയല്‍ പരേഡിനിടെ അമീറുള്‍ ഇസ്ലാമിനെ ജിഷയുടെ അയല്‍വാസി തിരിച്ചറിഞ്ഞു

jishaകൊച്ചി: കാക്കനാട് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ ജിഷയുടെ കൊലപാതകി അമീറുള്‍ ഇസ്ലാമിനെ അയല്‍വാസിയായ സ്ത്രീ തിരിച്ചറി ഞ്ഞു. ജിഷയുടെ അയല്‍വാസിയായ ശ്രീലേഖ എന്ന വീട്ടമ്മയാണ് പ്രതി അമീറുള്‍ ഇസ്ലാമിനെ തിരിച്ചറിഞ്ഞത്. ജിഷ കൊല്ലപ്പെട്ട ദിവസം ജിഷയുടെ വീടിന്റെ പിന്‍വശത്തിലൂടെ അമീറുള്‍ കനാലിലേക്ക് ഇറങ്ങുന്നത് കണ്ടാതായി ശ്രീലേഖ വ്യക്തമാക്കുകയായിരുന്നു.

ഒരു മണിക്കൂറോളം നീണ്ടു നിന്നതായിരുന്നു തിരിച്ചറിയല്‍ പരേഡ്. എഴുപേര്‍ക്കായി സമന്‍സ് നല്‍കിയിരുന്നുവെങ്കിലും ഒരാള്‍ മാത്രമാണ് തിരിച്ചറിയല്‍ പരേഡിന് എത്തിചേര്‍ന്നത്. പ്രതിയെ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ പ്രദര്‍ശിപ്പിക്കാതിരുന്നത് തന്നെ ഈ തിരിച്ചറില്‍ പരേഡ് പൂര്‍ത്തിയാകുന്നതിനു വേണ്ടിയായിരുന്നു. സമന്‍സ് നല്‍കിയിരുന്നവരില്‍ ജിഷയുടെ സമീപവാസികളായ മൂന്ന് പേരും പ്രതി അമീറുല്‍ ഇസ്‌ലാം ചെരുപ്പ് വാങ്ങിയ കടക്കാരനും പ്രതിയോടൊപ്പം ലോഡ്ജില്‍ താമസിച്ചിരുന്ന സുഹൃത്തുക്കളും ഉള്‍പ്പെടും. കുന്നുംപുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതി 9ലെ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് തിരിച്ചറിയല്‍ പരേഡിന് മേല്‍നോട്ടം വഹിച്ചത്. തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രതിയെ മുഖം മറക്കാതെ പൊതുജനത്തിന് മുന്നിലെത്തിക്കും.

Related Articles