ജിഷ വധം;പ്രതിയുടേതെന്ന്‌ കരുതുന്ന ദൃശ്യങ്ങള്‍ ലഭിച്ചു; കേസില്‍ നിര്‍ണായക വഴിത്തിരിവ്‌

jisha-familyകൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷ കൊലപ്പെട്ട സംഭവത്തില്‍ കേസ്‌ നിര്‍ണായക വഴിത്തിരിവിലേക്ക്‌. ജിഷയുടെ കൊലപാകിയെന്ന്‌ കരുതപ്പെടുന്നയാളിന്റെ ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചു. വീടിന്‌ സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ്‌ ഇത്തരം തെളിവുകള്‍ പോലീസിന്‌ ലഭിച്ചത്‌.

കൊല നടന്ന ദിവസം ഉച്ചയ്‌ക്ക്‌ ഒന്നരയോടെ ജിഷയും തൊട്ടു പിന്നാലെ മഞ്ഞ ഷര്‍ട്ടിട്ട യുവാവും വീ്‌ട്ടിലേക്ക്‌ കയറി പോകുന്നതിന്റെ ദൃശ്യങ്ങളാണ്‌ സിസിടിവി ദൃശ്യത്തിലുള്ളത്‌. ഇതിലെ ദൃശ്യങ്ങള്‍ വ്യക്തത കുറവുള്ളതാണ്‌. ഈ കേന്ദ്രത്തിലെ മറ്റൊരു ക്യാമറയില്‍ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങള്‍ പോലീസ്‌ പരിശോധിച്ചുവരികയാണ്‌. ഇതില്‍ നിന്നും പ്രതിയുടെ വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ.

ജിഷയെ കൊല്‌പ്പെടുത്തിയത്‌്‌ മഞ്ഞ ഷര്‍ട്ടിട്ട ഒരാളാണെന്ന്‌ നിരധി സാക്ഷി മൊഴികള്‍ പോലീസിന്‌ ലഭിച്ചിരുന്നു. ഇതിന്‌ അനുയോജിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ്‌ ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്‌. സംഭവദിവസം ജിഷ കോതമംഗലത്തേക്ക്‌ പോയിരുന്നതായി പോലീസിന്‌ വിവരം ലഭിച്ചിരുന്നു. തിരുച്ചുവരുന്ന ദൃശ്യങ്ങളാകാം സിസിടിവിയിലുള്ളതെന്നാണ്‌ കരുതുന്നത്‌. ജിഷ കോതമഗംലത്തേക്ക്‌ എന്തിനാണ്‌ പോയതെന്ന കാര്യത്തിലും ഇതോടെ വ്യക്തത കൈവരുമെന്നാണ്‌ പോലീസ്‌ നിഗമനം.