Section

malabari-logo-mobile

ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന് വധശിക്ഷ

HIGHLIGHTS : കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചു.

കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചു. എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍ കോടതിയുടെതാണ് വിധി.

ഐപിസി 449 വകുപ്പ് പ്രകാരം ഏഴ് വര്‍ഷം കഠിനതടവും ഒപ്പം ആറുമാസം തടവും. അന്യായമായി തടഞ്ഞുവെച്ചതി് 342 പ്രകാരം ഒരു വര്‍ഷത്തെ കഠിനതടവും ആയിരം രൂപ പിഴയും, ഐപിസി 376 എ പ്രകാരം പത്തുവര്‍ഷത്തെ കഠിനതടവും 25,000 രൂപ പിഴയും , ഐപിസി 302 പ്രകാരം കൊലപാതക കുറ്റത്തിന് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു.ഓരോ കുറ്റത്തിനും പ്രത്യേകം ശിക്ഷയാണ് വിധിച്ചത്. കൊലപാതകം, മരണകാരണമായ ബലാത്സംഗം, അതിക്രമിച്ച് കയറല്‍, അന്യായമായി തടഞ്ഞുവെയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി കണ്ടെത്തി. പ്രോസിക്യൂഷന്‍ ആരോപിച്ച തെളിവുനശിപ്പിക്കല്‍, പട്ടികവര്‍ഗ പീഡനനിരോധന നിയമം എന്നിവ കണ്ടെത്തിയിട്ടില്ല. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിചെയ്തിരിക്കുന്നതായി കോടതിയുടെ കണ്ടെത്തല്‍. ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡിഎന്‍എ പരിശോധനയുടെ ഫലമാണ് നിര്‍ണായക തെളിവായത്.

sameeksha-malabarinews

അമീറുള്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി ചൊവ്വാഴ്ച വിധിച്ചിരുന്നു. 2016 ഏപ്രില്‍ 28 നാണ് കൊലപാതകം നടന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!