Section

malabari-logo-mobile

ജിഷ വധക്കേസ്;അന്വേഷണത്തില്‍ ഗുരുതര വീഴ്ചയെന്ന് വിജിലന്‍സ്‌

HIGHLIGHTS : തിരുവനന്തപുരം: ജിഷ വധക്കേസ് അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് വിജിലൻസ് റിപ്പോർട്ട്. അന്വേഷണം തുടക്കം മുതൽ പാളിയെന്നും വിജിലൻസ് ഡയറക്ടർ ജേക്കബ്...

തിരുവനന്തപുരം: ജിഷ വധക്കേസ് അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് വിജിലൻസ് റിപ്പോർട്ട്. അന്വേഷണം തുടക്കം മുതൽ പാളിയെന്നും വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.  ഇപ്പോഴുള്ള തെളിവുകൾ കോടതിയിൽ നിലനിൽക്കില്ല. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച പറ്റി. ജിഷ കൊല്ലപ്പെട്ട മുറിയിൽ നിന്ന് അമീറുൽ ഇസ്ലാമിെൻറതല്ലാത്ത ഒരാളുടെ വിരലടയാളം കൂടി ലഭിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് അന്വേഷിച്ചില്ല. അതിനാൽ തന്നെ അന്വേഷണത്തിൽ വീഴ്ച വന്നിട്ടുണ്ട് എന്നാണ് റിപ്പോർട്ട് പറയുന്നത്. റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി ഡി.ജി.പിക്ക് കൈമാറി.

എന്നാൽ, വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ട് ഡി.ജി.പി തള്ളി.  ക്രിമിനൽ കേസ് അന്വേഷണത്തിൽ വിജിലൻസ് അനധികൃതമായി ഇടപെട്ടുവെന്ന് എ.ഡി.ജി.പി ബി.സന്ധ്യയും ആരോപിച്ചു.അന്വേഷണം വഴി തിരിച്ചു വിടാനും അന്വേഷണസംഘത്തിെൻറ മനോവീര്യം തകർക്കാനുമുള്ള ശ്രമമാണെന്നും ബി.സന്ധ്യ ആരോപിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!