ജിഷ വധക്കേസ്: പ്രതി അമീറിന് വേണ്ടി ആളൂര്‍ ഹാജരാകും

aloorകൊച്ചി:പെരുമ്പാവൂര്‍ ജിഷവധക്കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വേണ്ടി അഡ്വ. ബി എ ആളൂര്‍ ഹാജരാകും.ഈ ആവശ്യമുന്നയിച്ച് അമീര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു.

തൃശൂര്‍ സൌമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായത് അഡ്വ.ആളൂരായിരുന്നു.കേസില്‍ ഗോവിന്ദച്ചാമിക്ക് ഹൈക്കോടതി ശരിവെച്ച വധശിക്ഷ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് തനിക്കുവേണ്ടിയും ആളൂര്‍ ഹാജരാകണമെന്ന് അമീര്‍ ഉള്‍ ഇസ്ലാം ആവശ്യപ്പെട്ടത്.