ജിഷയുടെ പിതാവ് മരിച്ച നിലയില്‍

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ കുറച്ച് നാളായി ഒറ്റയ്ക്കായിരുന്നു താമസം. മരണ കാരണം വ്യക്തമായിട്ടില്ല. ആരോഗ്യസ്ഥിതി മോശമായിരുന്നു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.