Section

malabari-logo-mobile

ജില്ലയില്‍ ഒരു മരണം, 13 വീടുകള്‍ തകര്‍ന്നു

HIGHLIGHTS : കോഴിക്കോട്: കനത്തമഴയില്‍ കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ വില്ലേജില്‍ ഒരാള്‍ ക്വാറിയില്‍ വീണ് മരിച്ചു. കോയാലിപറമ്പില്‍ സുനില്‍കുമാര്‍(35) ആണ് മരിച്ച...

09CTBIJ04_propertyp_306202eകോഴിക്കോട്: കനത്തമഴയില്‍ കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ വില്ലേജില്‍ ഒരാള്‍ ക്വാറിയില്‍ വീണ് മരിച്ചു. കോയാലിപറമ്പില്‍ സുനില്‍കുമാര്‍(35) ആണ് മരിച്ചത്. ഒരു വീട് പൂര്‍ണ്ണമായും 12 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 7,18,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജൂലൈ 13 മുതല്‍ ജില്ലയില്‍ ഇതുവരെ അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും 102 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മൊത്തം 49,15,750 രുപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഓരോ താലൂക്കിലും തകര്‍ന്ന വീടുകളുടെ കണക്ക്: കോഴിക്കോട് താലൂക്ക്(ഭാഗികം 17- പൂര്‍ണ്ണം ഒന്ന്), കൊയിലാണ്ടി(25-2), വടകര(49-2), താമരശ്ശേരി(11-0).
കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 73 ഹെക്ടറിലെ കൃഷി നശിച്ചിട്ടുണ്ട് 1099 കര്‍ഷകര്‍ക്ക് 1,26,62,230 രൂപയുടെ നഷ്ടമുണ്ടായി. ജൂലൈ 13 മുതല്‍ ഇതു വരെ ജില്ലയില്‍ 460.94 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
കാലവര്‍ഷക്കെടുതിയില്‍ ജില്ലയിലിതുവരെ ആറ് പേരാണ് മരണപ്പെട്ടത്. വടകര താലൂക്കില്‍ മൂന്ന് പേരും കോഴിക്കോട്ട് രണ്ടും കൊയിലാണ്ടിയില്‍ ഒരാളുമാണ് മരിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!