Section

malabari-logo-mobile

ഐസീസ്‌ കുട്ടികളെ സൈനിക പരിശീലനത്തിന്‌ വിധേയരാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു

HIGHLIGHTS : ടെഹ്‌റാന്‍: കുട്ടികളെ സൈനിക പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട വീഡിയോയും, ചിത്രങ്ങളും ഐസീസ്‌ പുറത്തുവിട്ടു. ഐസീസിന്റെ ഔദേ്യാഗിക മാധ്യമ ഔട്ട...

Untitled-1 copyടെഹ്‌റാന്‍: കുട്ടികളെ സൈനിക പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട വീഡിയോയും, ചിത്രങ്ങളും ഐസീസ്‌ പുറത്തുവിട്ടു. ഐസീസിന്റെ ഔദേ്യാഗിക മാധ്യമ ഔട്ട്‌ലെറ്റ്‌ വഴിയാണ്‌ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്‌. 10 വയസ്സിന്‌ താഴെ മാത്രം പ്രായം വരുന്ന കുട്ടികളെ എകെ 47 പോലുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്ന വിധവും, യുദ്ധമുഖത്തെ എങ്ങനെ നേരിടാം തുടങ്ങിയ കാര്യങ്ങള്‍ പരിശീലിപ്പിക്കുന്ന ദൃശ്യങ്ങളാണ്‌ ഐസീസ്‌ പുറത്ത്‌ വിട്ടിരിക്കുന്നത്‌. ‘സ്‌കൂള്‍ ഓഫ്‌ ജിഹാദിലെ ജീവിതം’ എന്നാണ്‌ ഇതിനെ അവര്‍ വിശേഷിപ്പിച്ചിട്ടുള്ളത്‌.

ഐസീസ്‌ ചിത്രീകരിക്കുന്ന കാര്യങ്ങള്‍ യുഎസ്‌ മനുഷ്യാവകാശ കൗണ്‍സില്‍ റിപ്പോര്‍ട്ട്‌ പ്രകാരം യുദ്ധകുറ്റകൃത്യങ്ങളാണ്‌. 15 വയസ്സിന്‌ താഴെയുള്ള കുട്ടികളെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത്‌ യുദ്ധകുറ്റകൃത്യമായാണ്‌ സംഘടന കാണുന്നത്‌. ‘കബ്‌സ്‌ ഓഫ്‌ ദ ഇസ്ലാമിക്‌ സ്റ്റേറ്റ്‌’ (ഇസ്ലാമിക്‌ സ്‌റ്റേറ്റിലെ സിംഹകുട്ടികള്‍) എന്ന പേരിലാണ്‌ യൂട്യൂബില്‍ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌. വീഡിയോയിലെ ദൃശ്യങ്ങളില്‍ ഒരു ടീച്ചറുടെ മുന്നിലാണ്‌ ഈ കുട്ടികള്‍ ഉള്ളത്‌. എന്നാല്‍ ടീച്ചറെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഐസീസിന്റെ ഔദേ്യാഗിക മാധ്യമ ഭാഗമായ അല്‍ എല്‍ ടി സാം മീഡിയയാണ്‌ ഈ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്‌. അതേസമയം വീഡിയോ ചിത്രീകരിച്ച സ്ഥലമോ സമയമോ ഇതുവരെ എവിടെയാണെന്ന്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

sameeksha-malabarinews

ഐസീസിന്റെ ഈ വീഡിയോ ദൃശ്യങ്ങളെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അപലപിച്ചു. ആഴത്തില്‍ അസ്വസ്ഥപ്പെടുത്തുന്നതാണ്‌ ഈ വീഡിയോ എന്നും തങ്ങളുടെ തന്നെ കോടതിയും സ്‌കൂളും പിന്‍തുടര്‍ന്ന പരമ്പരാഗത സമ്പ്രദായങ്ങളെ അനുകരിക്കാനുള്ള ഐസീസിന്റെ പ്രവണതയാണ്‌ ഇതില്‍ നിന്നും വ്യക്തമാകുന്നത്‌. നിരവധി കുട്ടികളെ ഐസീസ്‌ തട്ടികൊണ്ട്‌ പോയി ബ്രെയ്‌ന്‍വാഷ്‌ നടത്തി ഭീകരവാദികളാക്കി മാറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നതിന്റെ തെളിവുകളാണ്‌ ഈ വീഡിയോ എന്ന്‌ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ യുകെയുടെ ക്യാംപെയ്‌ന്‍ മാനേജര്‍ ക്രിസ്റ്റ്യന്‍ ബനഡിറ്റ്‌ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!