ജിദ്ദയില്‍ ഷോപ്പ് ആന്‍ഡ് വിന്‍ നറുക്കെടുപ്പ് ബി എം ഡബ്ലിയു കാര്‍ മലപ്പുറം സ്വദേശിക്ക്‌

By ഹനീഫ ഇയ്യം മടക്കല്‍|Story dated:Wednesday October 5th, 2016,11 53:am
ads

untitled-1-copyജിദ്ദ : ബിന്‍ദാവൂദ് സൂപ്പര്‍മാര്‍ക്കറ്റിലെ ഷോപ്പ് ആന്‍ഡ്‌ വിന്‍ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ ബി എം ഡബ്ലിയു ലഭിച്ചത് മലപ്പുറം തിരൂര്‍ക്കാട് സ്വദേശി തീണ്ട ചോല റഹനാസ് ബഷീറിന്. ജിദ്ദയിലെ അനകിഷില്‍ കുടുംബമായി താമസിക്കുന്ന റഹനാസ് കഴിഞ്ഞ എട്ടു വര്‍ഷമായി ബിന്‍ദാവൂദിലെ സ്ഥിരം കസ്റ്റമര്‍ ആണ്. ജിദ്ദയിലെ വിര്‍ജിന്‍ അറ്റ്‌ലാന്റ്റിക് എയര്‍വൈസ് ഓഫീസിലെ സൈല്‍സ് മാനേജര്‍ ആണ്.

സമ്മാനത്തിനര്‍ഹാമായ വിവരം അറിഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ ആരോ കബളിപ്പിക്കാന്‍ വിളിക്കുകയാണെന്നാണ്
ആദ്യം കരുതിയതെന്നും പിന്നീട് ബിന്‍ദാവൂദ് സൂപ്പര്‍മാര്‍ക്കറ്റിലെ മാനേജരുമായി ബന്ധപ്പെട്ടപ്പോഴാണ് തനിക്ക് തന്നെയാണ് സമ്മാനം ലഭിച്ചിരിക്കുന്നതെന്ന് ഉറപ്പായതെന്നും റഹ്നാസ് പറഞ്ഞു.
.ഉടനെ തന്നെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും സന്തോഷം അറിയിച്ചു .

റമളാനില്‍ വാങ്ങിയ സാദനങ്ങള്‍ക്കൊപ്പം കിട്ടിയ കൂപ്പണ്‍ ആണ് സമ്മാനത്തിനര്‍ഹാമായത്‌  വാഹനത്തിന്‍റെ റെജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കാര്‍ ഉടന്‍ കൈമാറുമെന്ന് ബിന്‍ദാവൂദ് സൂപ്പര്‍മാര്‍ക്കറ്റ് അധികൃധര്‍ അറിയിച്ചു .