ഏ ആര്‍ നഗര്‍ സ്വദേശി ജിദ്ദയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു

Untitled-1 copyതിരൂരങ്ങാടി: ഏ ആര്‍ നഗര്‍ സ്വദേശി ജിദ്ദയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക്‌ വിവരം ലഭിച്ചു. പുതിയത്തു പുറായ സ്വദേശി പരേതനായ അബ്ദുള്ളകുട്ടിയുടെ മകന്‍ ഐന്തൂര്‍ പോക്കാട്ട്‌ എള്ളാട്‌ ശ്ശേരി യൂനുസ്സലീം(37) ആണ്‌ മരണപ്പെട്ടതായി കോണ്‍സലേറ്റ്‌ മുഖനേ വിവരം ലഭിച്ചത്‌.

യുനുസ്സലീമിനെ ഓഗസ്‌റ്റ്‌ മൂന്ന്‌ മുതല്‍ കാണാനില്ലായിരുന്നു. സുഹൃത്തുക്കളും അധികൃതരും അന്വേഷണം നടത്തിവരികയായിരുന്നു.

മാതാവ്‌: ആയിശ. ഭാര്യ: നജ്‌മ. മക്കള്‍: റീം, റീഫ്‌,റിസ്‌. സഹോദരങ്ങള്‍: റംല,ഫൈമ,മുഹമ്മദ്‌ ഇഖ്‌ബാല്‍, അഹമ്മദ്‌ ഖുതുബുദ്ധീന്‍.