ജിദ്ദയിൽ  പെൻറീഫ് സൗജന്യ വൃക്ക രോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ്‌ വെള്ളിയാഴ്ച

ജിദ്ദ:പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം ( പെൻറീഫ്) ഫോക്കസ് ജിദ്ദ- ഹിബ ഏഷ്യ ജനറൽ പോളിക്ലിനിക് – ബാബ്മക്ക എന്നിവയുമായി സഹകരിച്ചുകൊണ്ട് ആഗസ്റ്റ് 11 വെള്ളിയാഴ്ച (11-09-2017)സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പെൻറീഫ് ഭാരവാഹികൾ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 8 മണി മുതൽ 3 മണി വരെയാണ് ക്യാമ്പ് നടക്കുന്നത് .ക്യാമ്പിനു രജിസ്റ്റർ ചെയ്യാനായി ബിഷർ പി കെ 0552122879, അഹമ്മദ് എം 0566088909, സൈദ് പി കെ 0509551239 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ജീവിത ശൈലി രോഗങ്ങളിൽ ഏറ്റവും മാരകമായതും, അതുപോലെ തന്നെ ധാരാളം ആളുകളിൽ ഇന്ന് കണ്ടുവരുന്നതുമായ ഒരു രോഗമായി വൃക്ക രോഗം ഇന്ന് മാറിയിരിക്കുന്നു. മിക്കപ്പോഴും രോഗം അതിന്റെ അപകട അവസ്ഥയിൽ എത്തിയ ശേഷമാണ് നാം രോഗം കണ്ടെത്തപ്പെടുന്നത്. എന്നാൽ വൃക്ക രോഗസംബന്ധമായ പരിശോധനയും, അതിനെ കുറിച്ചുള്ള ഗൗരവതരമായ ബോധവും ജനങ്ങളിൽ ഉണ്ടാക്കുക എന്ന ദൗത്യമാണ് ഇത്തരം ഒരു ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.  സൗദി അറേബിയയുടെ വിവിധ ഭാഗങ്ങളിലായി ഇരുപത്തിമൂന്നിൽ അധികം ക്യാംപുകൾ നടത്തി പരിചയ സമ്പന്നരായ ഫോക്കസ് ജിദ്ദ യും , ആതുര സേവന രംഗത്ത് മികച്ച സേവനം നടത്തുന്ന ഹിബ ഏഷ്യ ജനറൽ പോളിക്ലിക്കും ഇത്തരം ഒരു ക്യാമ്പ് നടത്തുന്നതിൽ മികച്ച പിന്തുണയാണ് നൽകുന്നത്. പെൻറീഫ് പരിധിയിൽ പെട്ട വിവിധ പ്രാദേശിക കൂട്ടായിമകളും ഈ ക്യാമ്പുമായി സജീവമായി സഹകരിക്കുന്നു.

ജിദ്ദയുടെ കലാ- സാംസ്കാരിക – സാമൂഹിക രംഗത്ത് കഴിഞ്ഞ നാല് വർഷമായി സജീവമായി ഇടപെടുകയും, പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം. പ്രവാസ രംഗത്ത് കഷ്ടത അനുഭവിക്കുന്ന അംഗങ്ങളെ സഹായിക്കുക എന്നതാണ് പ്രധാനമായും സംഘടന ലക്‌ഷ്യംവെക്കുന്നത്.മെമ്പർമാരു ടെ ക്ഷേമത്തിനുവേണ്ടി വിവിധ പദ്ധതികളാണ് പെൻറീഫ് ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്.

നാലകത്ത് റഷീദ്, ബിഷർ പി കെ ,ജരീർ വേങ്ങര ,ജൈസൽ,മിർസ ശരീഫ്, അയൂബ് മുസ്ലിയാരകത്ത് എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.