ജിദ്ദ പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറത്തിനു പുതിയ ഭാരവാഹികൾ

jeddha-copyജിദ്ദ: പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം ജനറൽ ബോഡി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷറഫിയ റോളക്സ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗം പ്രമുഖ മാധ്യമ പ്രവർത്തകനായ സി.ഓ.ടി അസീസ് ഉദ്ഘാടനം ചെയ്തു. ഉന്നതമായ സാംസ്കാരിക – സാമൂഹിക പൈതൃകം ഉൾകൊള്ളുന്ന പ്രദേശമാണ് പെരിന്തൽമണ്ണ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ജിദ്ധയിലെ പെരിന്തൽമണ്ണ താലൂക്ക് നിവാസികളുടെ കൂട്ടായ്മയാണ് പെൻറിഫ്.
പെൻറീഫ്ന്‍റെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽ ഒരു ” മിനി ഇൻഡസ്ട്രിയൽ വില്ലേജ് ” സാധ്യമാവട്ടെ എന്നും അദ്ദേഹം പ്രത്യാശിച്ചു. ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത വ്യക്തിക്ക് ഗിഫ്റ് വില്ലേജിന്റെ പ്രത്യേക ഉപഹാരം മുഹമ്മദലി മുസ്ലിയാരകത്ത് – ഹുസൈൻ കെ ടിക്ക് കൈമാറി.

അഷ്‌റഫ് കിഴിശ്ശേരി ( മുഖ്യ രക്ഷാധികാരി), നാലകത്ത് റഷീദ് ( പ്രസിഡന്റ്) ,ബിഷർ.പി.കെ – താഴേക്കോട് ( ജനറൽ സെക്രട്ടറി), മജീദ്.വി.പി ( ട്രഷറർ ) എന്നിവരെ സംഘടനയുടെ പുതിയ ഭാരവാഹികൾ ആയി തിരഞ്ഞെടുത്തു. നാലകത്ത് റഷീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിഷർ.പി.കെ – താഴേക്കോട് സ്വാഗതവും, മജീദ് വി.പി. നന്ദിയും രേഖപ്പെടുത്തി.