ജിദ്ദയിൽ താമസ സ്ഥലത്തു മണ്ണാർക്കാട് സ്വദേശി മരണപെട്ട നിലയിൽ.

 ജിദ്ദ ബലദ് ബ്രോസ്റ്റ് കടയിൽ ജോലി ചെയ്തിരുന്ന മണ്ണാർക്കാട് എടത്തനാട്ടുകര സ്വാദേശി വടക്കൻ ഉമ്മർ മകൻ സനോജ് (28) ജിദ്ദ ഖാലിദ്ബ്നു വലീദ് ബിൽഡിങ്ങിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി.  മുൻപ് 3 വർഷത്തോളം ജിദ്ദയിലുണ്ടായിരുന്നങ്കിലും പുതിയ വിസയിൽ എത്തിയിട്ടു ഒന്നര മാസമേ ആയിട്ടുള്ളൂ .അവിവാഹിതനാണ് .

ദമാമിലുള്ള സഹോദരൻ സനൂപ് ജിദ്ദയിൽ എത്തിയിട്ടുണ്ട് .മൃതദേഹം മഹജർ ആശുപത്രിയിലേക്ക് മാറ്റി. നടപടി ക്രമങ്ങൾക്കായി  ടി പി ശുഹൈബും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട് . മാതാവ് – ഉമ്മുസൽമ . മറ്റു സഹോദരങ്ങൾ – സൈനബ – അസ്മ – ലൈല – ആരിഫ.