ജിദ്ദയില്‍ എയര്‍ ഇന്ത്യ വിമാന ജീവനക്കാര്‍ പിടിയില്‍

ജിദ്ദ: രണ്ട് എയര്‍ ഇന്ത്യ വിമാന ജീവനക്കാരെ പോലീസ് പിടികൂടി. താമസാനുമതി രേഖയുടെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് ഇവരെ പോലീസ് പിടികൂടിയത്. മൂന്ന് മണിക്കൂറിന് ശേഷം ഇവരെ വിട്ടയക്കുകയായിരുന്നു. മുംബൈയില്‍ നിന്ന് ജിദ്ദയിലേക്ക് വന്ന എയര്‍ ഇന്ത്യ(AI 931)വിനമാനത്തിലെ ഉദ്യോഗസ്ഥര്‍ക്കാണ് ഈ അവസ്ഥ നേരിടേണ്ടി വന്നത്.

ഇവര്‍ ഹോട്ടലിലേക്ക് പോകുന്നതിനായി ടാക്‌സിയില്‍ കയറുമ്പോഴാണ് യാദൃശ്ചികമായി സുരക്ഷാവിഭാഗം ജീവനക്കാര്‍ രേഖകള്‍ പരിശോധിച്ചത്.

ഹോട്ടല്‍ പ്രതിനിധിയും എയര്‍ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ആവശ്യമുള്ള രേഖകളുമായി എത്തിയതിന് ശേഷമാണ് പോലീസ് ഇവരെ വിട്ടയച്ചത്.