കാറില്‍ ട്രെയിന്‍ ഇിടിച്ച്‌ 13 പേര്‍ മരിച്ചു

jharkhand-accident_650x400_71449549773ഝാര്‍ഖണ്ഡ്‌: ട്രെയിനില്‍ കാറിടിച്ച്‌ 13 പേര്‍ മരിച്ചു. ഝാര്‍ഖണ്ഡിലെ രാഖട്ടില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ തിങ്കളാഴ്‌ച രാത്രി 9.30 ഓടെയാണ്‌ അപകടം സംഭവിച്ചത്‌. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ്‌ ബോലോറാ കാറില്‍ മടങ്ങിവരുകയായിരുന്ന കുടുംബമാണ്‌ അപകടത്തില്‍പ്പെട്ടത്‌.

ട്രെയിന്‍ വരുന്നത്‌ കണ്ട്‌ കാര്‍ പിറകിലേക്കെടുക്കാന്‍ ശ്രമിച്ചെങ്കിലും അതിവേഗത്തിലെത്തിയ ഹൗറ ബോപ്പാല്‍ ട്രെയില്‍ കാറിനെ നൂറുമീറ്ററോളം ദുരം വലിച്ചുകൊണ്ടുപോയതായി പോലീസ്‌ പറഞ്ഞു.

ട്രെയിനിന്റെ എഞ്ചിനുള്ളില്‍ കുടുങ്ങിയ കാറിനുള്ളില്‍ നിന്ന്‌ നാട്ടുകാരുടെ സഹായത്തോടെയാണ്‌ മൃതദേഹങ്ങള്‍ പുറത്തെടുത്തത്‌. കാറിലുണ്ടായിരുന്ന എല്ലാവരും സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു.

രോക്ഷാകുലരായ നാട്ടുകാര്‍ ലെല്‍ക്രോസ്‌ ഏറെനേരെ ഉപരോധിച്ചു. അപകടത്തെ തുടര്‍ന്ന്‌ മൂന്ന്‌ മണിക്കൂറിന്‌ ശേഷമാണ്‌ ട്രെയിന്‍ യാത്ര തുടര്‍ന്നത്‌.