ജമ്മുകാശ്‌മീര്‍,ഝാര്‍ഖണ്ഡ്‌ നിയമസഭകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ്‌ പുരോഗമിക്കുന്നു

electionദില്ലി: ജമ്മുകാശ്‌മീര്‍,ഝാര്‍ഖണ്ഡ്‌ നിയമസഭകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ്‌ പുരോഗമിക്കുന്നു. ജമ്മുകശ്‌മീര്‍,ഝാര്‍ഖണ്ഡ്‌ നിയമസഭകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ്‌ തുടങ്ങി. ഝാര്‍ഖണ്ഡില്‍ 13 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ്‌ ഇന്ന്‌ വിധിയെഴുതുക. ജമ്മുകാശ്‌മീരിലും നിയമസഭയിലേക്കുള്ള ആദ്യഘട്ടതെരഞ്ഞെടുപ്പ്‌ തുടങ്ങി. എട്ട്‌ മണി മുതലാണ്‌ പോളിംഗ്‌ തുടങ്ങിയത്‌. പതിനഞ്ച്‌ മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ്‌ ബൂത്തിലെത്തുക. കനത്ത സുരക്ഷയാണ ഇവിടെ ഒരുക്കിയിരിക്കുന്നത്‌.

ശക്തമായ ചതുഷ്‌ക്കോണ മത്സരം നടക്കുന്ന ജമ്മുകാശ്‌മീരില്‍ 87 മണ്ഡലങ്ങളില്‍ ആദ്യഘട്ടത്തിലെ 15 മണ്ഡലങ്ങളില്‍ പതിനൊന്ന്‌ ലക്ഷത്തോളം വരുന്ന വോട്ടര്‍മാര്‍ വിധി നിര്‍ണയിക്കും. 81 മണ്ഡലങ്ങളുള്ള ഝാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ 34 ലക്ഷത്തോളം വോട്ടര്‍മാര്‍ വിധിയെഴുതും. മോദി തരംഗത്തില്‍ സംസ്ഥാനത്ത്‌ ആദ്യമായി താമര വിരിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ ബിജെപി.

പ്രളയക്കെടുതിയിലാണ്ട സംസ്ഥാനത്തിന്‌ സമഗ്രവികസനം വാഗ്‌ദാനം ചെയ്‌തും പുതിയ വികസന കാഴ്‌ചപാടുകള്‍ അവതരിപ്പിച്ചുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രചരണം. എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യമില്ലാത്തത്‌ ഈ തവണ കോണ്‍ഗ്രസിന്‌ തിരിച്ചടിയാകും. ഒറ്റയ്‌ക്ക്‌ ഭരണത്തില്‍ എത്താമെന്ന പ്രതീക്ഷ ഭരണകക്ഷിയായ പിഡിപിയും രേഖപ്പടുത്തുന്നു. മാവോയിസ്‌റ്റ്‌ സ്വാധീനമടക്കമുള്ള 13 മണ്ഡലങ്ങളിലാണ്‌ ഝാര്‍ഖണ്ഡില്‍ഇന്ന വിലയിരുത്തല്‍. 13 ല്‍ ഏഴും സംവരണ മണ്ഡലങ്ങളാണ്‌.