കുവൈത്തില്‍ നിന്ന് ജെറ്റ് എയറില്‍ സൗജന്യമായി ടിവി കൊണ്ടുപോകാം

കുവൈത്ത് സിറ്റി: രാജ്യത്തു നിന്നും ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് ടെലിവിഷന്‍ ജെറ്റ് എയര്‍ വിമാനത്തില്‍ സൗജന്യമായി കൊണ്ടുപോകാം. ഇതുവരെ 19 ദിനാര്‍ നല്‍കിയാണ് ടി വി കൊണ്ടുപോയിരുന്നത്.

ഇതിനുപുറമെ മംഗളൂരു, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് കുവൈത്തില്‍ നിന്നുള്ള ബാഗേജ് നിരക്കിലും കുറവ് വരുത്തിയതായി ജെറ്റ് എയര്‍വെയ്‌സ് അധികൃതര്‍ വ്യക്തമാക്കി. ഇക്കോണമിയില്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ക്ക് 35 കിലോയും മറ്റു നിരക്കിലുള്ളവയ്ക്ക് 40 കിലോയും അലവന്‍സ് അുവദിച്ചു. നിലവില്‍ എല്ലാ നിരക്കുകാര്‍ക്കും 30 കിലോയാണ് അനുവദിക്കുന്നത്.

നിലവില്‍ ഒരു കിലോഗ്രാം അധിക ബാഗേജിന് ഏഴുദിനാറാണ് ഈടാക്കുന്നത്. പുതുക്കിയ നിരക്കുപ്രകാരം അഞ്ച് കിലോഗ്രാം അധിക ബാഗേജിന് 11 ദിനാറും 10 കിലോഗ്രാമിന് 14 ദിനാറും 15 കിലോഗ്രാമിന് 24 ദിനാറും 20 കിലോഗ്രാമിന് 28 ദിനാറുമായിരിക്കും നിരക്ക് ഈടാക്കുക.