സ്വാതന്ത്ര്യദിനത്തില്‍ 30 ശതമാനം വിലക്കിഴിവുമായി ജറ്റ് എയര്‍വെയ്‌സ്

മാന്: ഉപഭോക്താക്കള്‍ക്ക് പ്രത്യക ഓഫറുമായി ജറ്റ് എയര്‍ വെയ്‌സ്. ഇന്ത്യയുടെ എഴുപത്തൊന്നാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യയില്‍ നിന്നുള്ള പ്രീമിയം അന്താരാഷ്ട്ര വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്‌സ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബഹ്‌റൈന്‍,ജിദ്ദ, ദോഹ,റിയാദ്, ദമാം, കുവൈത്ത്,മസ്‌കറ്റ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യ, ബാങ്കോക്ക്, കൊളംബോ, ധാക്ക,ഹോങ്കോങ്, കാഠ്മണ്ഡു, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്ക് തെരഞ്ഞെടുത്ത ഡെസ്റ്റിനേഷനുകളിലേത്ത് അടിസ്ഥാന ടിക്കറ്റ് വിലയില്‍ 30 ശതമാനം വിലകിഴിവാണ് നല്‍കിയിരിക്കുന്നത്.

jetairways.com എന്ന വെബ്‌സൈറ്റിലൂടെയോ മൊബെല്‍ ആപ്ലീക്കേഷനിലൂടെയോ, ട്രാവല്‍ ഏജന്റ് മുഖേനെയോ ഈ ഓഫറിന്റെ ആനുകൂല്യം നേടാവുന്നതാണ്. 2018 മാര്‍ച്ച് 31 വരെയാണ് ഈ ഓഫറിന്റൈ മെച്ചം ലഭിക്കുക.