ജസീറയുടെ സമരം:സംസ്ഥാന സര്‍ക്കാരിന്റെ മറുപടി തൃപ്തികരമല്ല; മനുഷ്യാവകാശ കമ്മീഷന്‍

jeseera.ദില്ലി : ജന്തര്‍മന്ദറിലെ സമര പന്തലില്‍ ജസീറ നടത്തിവരുന്ന സമരത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മറുപടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗീകരിച്ചില്ല. തീരമണല്‍ ഖനനം തടയാനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കണം. ഇക്കാര്യങ്ങളില്‍ 4 ആഴ്ച്ചക്കകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മണലെടുപ്പുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മാത്രം എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിന്‍മേല്‍ എന്ത് നടപടികള്‍ എടുത്തെന്നും ജില്ല തിരിച്ച് വിശദാംശങ്ങള്‍ നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. അനധികൃത മണല്‍ ഖനനം തടയാനായി സ്വീകരിച്ച നിയമനിര്‍മ്മാണപരവും ഭരണപരവുമായ നടപടികള്‍ എന്തെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം.

നേരത്തെ തേടിയ വിശദീകരണത്തിന് സംസ്ഥാന സര്‍ക്കാരും കണ്ണൂര്‍ കലക്ടറും നല്‍കിയ മറുപടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രതിനിധികള്‍ ജന്തര്‍മന്ദറിലെ സമര പന്തലില്‍ എത്തി ജസീറക്ക് കൈമാറി പത്ത് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനും ജസീറയോട് ആവശ്യപ്പെട്ടിട്ടുണ്ട്.