Section

malabari-logo-mobile

അഹ്‌ലാം ജിദ്ദയുടെ പ്രവാസി പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്തു

HIGHLIGHTS : ജിദ്ദ: ജിദ്ദയിലെ പ്രവാസി കൂട്ടായ്മയായ അഹ്‌ലാം ജിദ്ദയുടെ പ്രവാസി പ്രിവിലേജ് കാര്‍ഡ് വിതരണോദ്ഘാടനം ശറഫിയ അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ ജിദ്ദ ഇന്ത്യന്...

jiddha-copyജിദ്ദ: ജിദ്ദയിലെ പ്രവാസി കൂട്ടായ്മയായ അഹ്‌ലാം ജിദ്ദയുടെ പ്രവാസി പ്രിവിലേജ് കാര്‍ഡ് വിതരണോദ്ഘാടനം ശറഫിയ അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ നോര്‍ക്ക റൂട്‌സിന്റെ തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷാ ഫോം വിതരണം ഫവാസ് തങ്ങള്‍ കെ ടി ഹുസൈനു നല്‍കി ഉദ്ഘാടനം ചെയതു.

പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നു എന്ന പേരില്‍ പ്രവാസികളെ ചൂഷണം ചെയ്യുകയാണ് പ്രവാസി ക്ഷേമ ബോര്‍ഡ് ചെയ്യുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഹനീഫ ഇയ്യം മടക്കല്‍ ആരോപിച്ചു. 60 വയസ്സിനു ശേഷം 1000 രൂപ പെന്‍ഷന്‍ കിട്ടാന്‍ 22ാം വയസ്സില്‍ വന്ന ഒരു പ്രവാസി 38 വര്‍ഷം പ്രതിമാസം 300 രൂപ തോതില്‍ ആകെ 1,36,800 രൂപ അടക്കണം. അടച്ചയാള്‍ക്ക് അതില്‍ നിന്നു ഒരു രൂപ പോലും തിരിച്ചുകൊടുക്കുന്നില്ലെന്ന് മാത്രമല്ല ഇടക്ക് വച്ച് നിര്‍ത്തിയാല്‍ അതുവരെ അടച്ച പൈസയോ അനുകൂല്യങ്ങളോ ലഭിക്കില്ല. തിരിച്ചറിയല്‍ കാര്‍ഡ് എടുത്തവര്‍ തൊഴില്‍നഷ്ടമായി തിരിച്ചെത്തിയാല്‍ മുതല്‍ പെന്‍ഷന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രവാസികള്‍ക്ക് മാത്രമേ കഴിയുന്നുള്ളൂവെന്ന് വ്യക്തമായതിനാലണ് അഹ്‌ലാം ജിദ്ദയുടെ കീഴില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുന്നത്. സൗജന്യമായാണ് പ്രവാസി പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്യുന്നത്. കാര്‍ഡിന്www.ahlamonline.com എന്ന വെബ്‌സൈറ്റിലോ 0536770500 എന്ന വാട്‌സ്ആപ് നമ്പര്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഈ വര്‍ഷത്തെ ഏഷ്യാവിഷന്‍ അവാര്‍ഡ് ലഭിച്ച ജലീല്‍ കണ്ണമംഗലത്തിന് ജമാല്‍ മങ്കട മെമെന്റോ സമ്മാനിച്ചു. സേവിങ്സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് എന്ന വിഷയത്തില്‍ അമീര്‍ഷ ക്ലാസെടുത്തു. അല്‍ റയാന്‍ പോളിക്ലിനിക്ക് സിഇഒ ടിപി ശുഹൈബ്, മാജിക്ക് വില്ല എംഡി മജീദ് മങ്കട, റഫീക്ക് ചെറുശ്ശേരി, ഷിയാസ്, നാസര്‍ വേങ്ങര സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!