മക്ക മദീന എക്സ്പ്രസ്സ് റോഡിലെ വാഹന അപകടത്തിൽ പാണ്ടിക്കാട് സ്വദേശി മരിച്ചു

ജിദ്ദ:മക്ക മദീന എക്സ്പ്രസ്സ് റോഡിലെ വാഹന അപകടത്തിൽ പാണ്ടിക്കാട് ഓവുംപുറം സ്വദേശി സുൽഫീക്കർ(55) മരിച്ചു. ജിദ്ദയിൽ നിന്നും 200 കിലോമീറ്റർ അകലെ സാസ്‌കോ പെട്രോൾ പമ്പിനോട് അടുത്തു വെച്ചാണ് അപകടം നടന്നത്.

ജിദ്ദയിലെ സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറത്തിലെ നിറസാനിദ്ധ്യ
മായിരുന്നു സുൽഫീക്കർ.ഭാര്യ സഫൂറ നൂർഫൈലി.മക്കൾ മുഹമ്മദ് ഹാരിസ്, മുഹമ്മദ് ഫാരിസ് .ജിദ്ദയിലെ ഗ്രീൻ ഷോർ ടീൻസ് ക്യാപ്റ്റൻ ആണ് മുഹമ്മദ് ഫാരിസ്. മുഹമ്മദ് ഇഖ്ബാൽ ,നാസർഖാൻ സഹോദരങ്ങളാണ്.

നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവും.

Related Articles