ജിദ്ദയിൽ ഹൃദയാഘാതം മൂലം വണ്ടൂർ സ്വദേശി നിര്യാതനായി.

ജിദ്ദ: വണ്ടൂർ വി.എം.സി. ഗ്രൗണ്ടിന് സമീപത്തെ പൊറ്റയിൽ അബ്ദുൽ കരീം എന്ന സീമാമു (47) ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി.രണ്ട് ദിവസം മുൻപാണ് നാട്ടിൽ നിന്നും ലീവ് കഴിഞ്ഞ് ജിദ്ദയിൽ തിരിച്ചെത്തിയത്.

വ്യായാഴ്ച്ച മഗ്‌രിബ് നമസ്‍കാരത്തിന്
ശേഷം നെഞ്ച് വേദന അനുഭവപ്പെട്ട് ആശുപത്രിയിലെത്തും മുൻപാണ് മരണം.മൃദദേഹം ജിദ്ദയിലെ റുവൈസിൽ ഖബറടക്കും. ഭാര്യ സക്കീന, മക്കൾ: മുഹമ്മദ് അർഷിദ്, തസ്‌നി, മുഹമ്മദ് അൻഷിബ്. മരുമകൻ ഫിറോസ്.