ജിദ്ദയിൽ സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ്

ജിദ്ദ : ജിദ്ദ തിരൂർക്കാട് കമ്മറ്റിയും ഫോക്കസ് ജിദ്ദയും സംയുക്തമായി അൽ മാസ് ഐഡിയൽ മെഡിക്കൽ കമ്പനിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ വൃക്കരോഗ നിര്‍ണ്ണയ മെഡിക്കൽ ക്യാമ്പ് മെയ് 19 വെള്ളിയാഴ്ച്ച . ജിദ്ദ ബവാദി- മകറോണാ റോഡിലുള്ള അൽമാസ് ഐഡിയൽ മെഡിക്കൽ സെന്ററിൽ വെച്ചാണ് നടത്തുന്നത് എന്ന് സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. രാവിലെ 8 മണിക്ക് ആരംഭികുന്ന ക്യാമ്പ് വൈകീട്ട് 4 മണി വരെ തുടരും. കിഡ്നി സംബന്ധമായ രോഗങ്ങള്‍ ക്രാമാധീതമായി വര്‍ദ്ധിച്ചു വരുന്ന സഹചര്യത്തില്‍ രോഗത്തെ നേരത്തെ കണ്ടെത്താ‍നുള്ള കീ (KEE) അഥവാ കിഡ്നി ഏര്‍ളി ഇവാല്യൂവേഷൻ എന്ന പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് നടത്തുന്നത് .

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളെ കേന്ദ്രീകരിച്ചു ഫോക്കസിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഇരുപത്തി രണ്ടാമത് കീ (KEE ) ക്യാമ്പ് ആണ് ഇത് . വ്യത്യസ്ഥ മെഡിക്കല്‍ ക്യാമ്പുകളിലായി ആയിരങ്ങളെ സൌജന്യ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പിങ്ങ് ഹാന്‍ഡ്സ് ചാരിറ്റബില്‍ സൊസൈറ്റിയാണ് ഈ പദ്ധതിക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. മൊബൈല്‍ ലബോറട്ടറി സൌകര്യം വിനിയോഗപ്പെടുത്തി ഹെല്‍പ്പിങ്ങ് ഹാന്‍ഡ്സ് 300 ഓളം സമാനമായ ക്യാമ്പുകള്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
കിഡ്നി സംബന്ധമായ രോഗങ്ങള്‍ ആരംഭ ദിശയില്‍ തന്നെ കണ്ടെത്തി പ്രതിവിധിയും ബോധവല്‍ക്കരണവും നല്‍കുക എന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.
പത്രസമ്മേളനത്തില്‍ ഉമ്മർ ഇടുപ്പൊടിയൻ, അഹമ്മദ് മുഹ്‌യുദ്ദീൻ മുസ്ലിയാരകത്ത്,ഷറഫുദീൻ മേപ്പാടി, ജരീർ വേങ്ങര, അയ്യൂബ് മുസ്ലിയാരകത്ത്, മിർസ ശരീഫ് എന്നിവർ പങ്കെടുത്തു