തിരൂരങ്ങാടി സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു

ജിദ്ദ: തിരൂരങ്ങാടി പുകയൂർ കാളമ്പ്രാട്ടിൽ ചേലക്കൽ കിഴക്കിനകത്ത് നിസാർ (31) ജിദ്ദയിലെ മർജാനിൽ താമസ സ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മർജാനിൽ ബഖാല ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ അദ്ദേഹത്ത രാവിലെ ജോലിക്ക് പോവാൻ എണിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മരണെപ്പട്ടതായി അറിയുന്നത്.മൃതദേഹം ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകാരാണ്.നിയമ നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ മറവ് ചെയ്യും.