ജിദ്ദയില്‍ നവംബര്‍ ഒന്നു മുതല്‍ വ്യാപക പരിശോധന;തൊഴില്‍ താമസ നിയമലംഘകരെ പിടികൂടും

untitled-1-copyജിദ്ദ: തൊഴില്‍ താമസ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ജിദ്ദയില്‍ കര്‍ശന നടപടി സ്വീകിരക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നവംബര്‍ ആദ്യം മുതല്‍ മുഴുവന്‍ ഡിസ്ട്രിക്‌ററുകളിലും പരിശോധന നടത്താന്‍ ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ് പോലീസിന് നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചായിരിക്കും പരിശോധന നടത്തുക.

നിയമലംഘനങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇതിന് നേതൃത്വം നല്‍കുന്ന മുഹമ്മദ് അല്‍വാഫി പറഞ്ഞു. തൊഴില്‍ നിയമലംഘകര്‍ക്ക് യാതൊരു തരത്തിലുള്ള സഹായവും നല്‍കരുതന്ന് കമ്പനികളെയും സ്ഥാപനങ്ങളെയും അറിയിച്ചിട്ടുമുണ്ട്.

നിയമലംഘനം കണ്ടാല്‍ ശിക്ഷനടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പുമുണ്ട്.