ജിദ്ദയില്‍ നിര്യാതനായ ചേളാരി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നു

IMG-20151005-WA0005തേഞ്ഞിപ്പലം:ചെനക്കലങ്ങാടിയിലെ പരേതനായ അബ്ദുല്ല(54)ജിദ്ദയില്‍ നിര്യാതനായി. ജിസാനിലെ ബെയ്‌ശില്‍ ബിസ്‌നസ്‌ നടത്തിവരികയായിരുന്നു. ബിസിനസ്‌ ആവശ്യത്തിനായി ജിദ്ദയില്‍ പോയതായിരുന്നു. വ്യാഴാഴ്‌ച പുലര്‍ച്ചെ താമസസ്ഥലത്ത്‌ വെച്ചായിരുന്നു മരണം. മുപ്പത്‌ വര്‍ഷത്തോളോമായി പ്രവാസിയായ അബ്ദുല്ല 20 ദിവസം മുമ്പാണ്‌ നാട്ടില്‍ വന്നു പോയത്‌. മൃതദേഹം നാളെ (ചൊവ്വാഴ്‌ച) രാവിലെ നാട്ടിലെത്തിച്ച്‌ 10.30 മണിയോടെ തേഞ്ഞിപ്പലം കിഴക്കേ ജുമാ അത്ത്‌ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഭാര്യ: ഫാത്തിമ സുഹറ. മക്കള്‍: നസീറ, റഹീന,നാജിദ,റാഷിദ്‌. മരുമക്കള്‍: ഉമ്മര്‍കോയ,സക്കരിയ.