ജിദ്ദയിൽ രണ്ടര മാസമായി മലയാളി യുവാവിനെ കാണ്മാനില്ല

ജിദ്ദ:ജിദ്ദയില്‍ തിരുവനന്തപുരം വർക്കല വടശ്ശേരിക്കോണം സ്വദേശിയായ സലാം അൻസാരി (39) രണ്ടര മാസമായി കാണ്മാനില്ല. ജിദ്ദയിലെ ഹയ്യൽ സാമർ ഏരിയായിലെ ഗേ ഫാർമസിയിൽ ജോലിയിലായിരിക്കെയാണ് കാണാതാകുന്നത്.
പത്ത് വര്‍ഷത്തോളമായി ജിദ്ദയിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്തു വരികയായിരുന്നു.ഇദ്ദേഹത്തിന്‍റെ സഹോദരന്‍ നിസാം ജിദ്ദയില്‍ ജോലി ചെയ്യുന്നു. സ്‌പോൺസറുമായി ബന്ധപ്പെട്ടിട്ടും വിവരമൊന്നും ലഭിച്ചില്ല. ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0557746648, 0535671917, 0567664290 എന്നീ നമ്പറുകളുമായി ബന്ധപ്പെടുക.