ഇസ്ലാമിക പ്രബോധനത്തെ സാമ്രാജത്വം ഭയപ്പെടുന്നു;എം എംഅക്ബര്‍

ജിദ്ദ: ഇസ്‌ലാമിക പ്രബോധനം എന്ന ദൗത്യത്തെ ഭയപ്പെടുത്തി നിര്‍വീര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രബോധകരേയും അവരുടെ സ്ഥാപനങ്ങളെയും ഫാഷിസവും സാമ്രാജ്യത്വവും വേട്ടയാടുന്നതെന്നും അവരുടെ കുതന്ത്രങ്ങള്‍ക് മുന്നില്‍ പരാജയപ്പെടുന്നവരായി ഇസ്‌ലാമിക പ്രബോധകര്‍ മാറരുതെന്നു  ഇസ്ലാമിക മതപണ്ഡിതനും
നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എം. എം അക്ബര്‍ അഭിപ്രായപ്പെട്ടു.

ജിദ്ദയില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘിടിപ്പിച്ച സ്‌നേഹസംവാദം എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് എംഎം അക്ബര്‍ ഇക്കാര്യ വ്യക്തമാക്കിയത്.
മതേതരത്വം ഇന്ത്യയുടെ പൈതൃകവും ബഹുസ്വരത ഇന്ത്യയുടെ ആത്മാവുവാണ്. സാംസ്ക്കാരിക ഫാസിസം കഴീഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കേരളത്തിൽ ചൂവടുറപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്ലാമോഫോബിയയിൽ നിന്നാണ് സാംസ്ക്കാരിക ഫാസിസം വളരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ തെറ്റിധാരണകൾ മാറ്റി തനത് ഇസ്ലാമിനെ സമൂഹത്തിന് പരിചയപെടുത്തുക എന്നതാവണം വർത്തമാന കാല പ്രബോധന ദൗത്യമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങളുടെ നിലവാരത്തകര്‍ച്ചക്ക് പരിഹാരമായി വളര്‍ന്നുവന്ന പല ഇംഗ്ലീഷ് സ്കൂളുകളിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക്‌ മേല്‍ അനിസ്‌ലാമിക സംസ്കാരങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇസ്‌ലാമികാന്തരീക്ഷത്തില്‍ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭൗദ്ധിക വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടിയാണ് പീസ് സ്കൂളുകള്‍ പോലുള്ള സ്ഥാപനങ്ങളുണ്ടാക്കിയത്. നമ്മുടെ മത നിരപക്ഷതയെ അപായപെടുത്തുന്നയാതൊന്നും അവിടെ പഠിപ്പിക്കപ്പെടുന്നില്ല എന്നും എം എം അക്‌ബർ പറഞ്ഞു.

മത്താർ ഖദീം ജാലിയാത്ത് മേധാവി ശൈഖ് അഹമ്മദ് സഖഫി പരിപാടി ഉദ്ഘാടനം നിവ്വഹിച്ചു. ശിഹാബ് സലഫി സംവാദം നിയന്ത്രിച്ചു. മുഹമ്മദലി ചുണ്ടക്കാടൻ അധ്യക്ഷത വഹിച്ച പരിപാ‍ടിയിൽ നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നൗഷാദ് കരിങ്ങനാ‍ട് നന്ദിയും രേഖപ്പെടുത്തി. അബൂബക്കര്‍ ഫാറൂഖി, അബ്ബാസ് ചെമ്പന്‍, സലാഹ് കാരാടന്‍, എന്‍ജിനീയര്‍ അസൈനാര്‍ തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.