Section

malabari-logo-mobile

ജിദ്ദ വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തുന്നു

HIGHLIGHTS : ജിദ്ദ:ജിദ്ദ വിമാനത്താവളത്തലില്‍ സന്ദര്‍ശകര്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്‌. ജിദ്ദ കിങ്‌ അബ്ദുള്‍ അസീസ്‌ അന്താരാഷ...

imagesജിദ്ദ:ജിദ്ദ വിമാനത്താവളത്തലില്‍ സന്ദര്‍ശകര്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്‌. ജിദ്ദ കിങ്‌ അബ്ദുള്‍ അസീസ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്‌ തിരക്കു കുറയ്‌ക്കുന്നതിന്റെ ഭാഗമായി സന്ദര്‍ശകര്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്താന്‍ പോകുന്നത്‌. പുതിയ നടപടി ഉടന്‍ നടപ്പിലാക്കുമെന്നാണ്‌ സൂചന.

അതെസമയം കുടുംബങ്ങള്‍, കുട്ടികള്‍, പ്രായം കൂടിയവര്‍, വികലാംഗര്‍ എന്നിവരെ നിയന്ത്രണത്തില്‍ നിന്ന് നിന്നൊഴിവാക്കുമെന്നും ഇവരുടെ യാത്ര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരാളെ അകത്തേക്ക് കടക്കാനനുവദിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഇക്കഴിഞ്ഞ പെരുന്നാള്‍ അവധി ദിവസങ്ങളില്‍ യാത്രക്കാരുടെ തിരക്ക് കൂടിയപ്പോള്‍ സന്ദര്‍ശകരെ താത്കാലികമായി തടഞ്ഞിരുന്നു.

sameeksha-malabarinews

പുതിയ വ്യവസ്ഥ നടപ്പാക്കുന്നതോടെ ഉംറ തീര്‍ഥാടകരെ വളരെ നേരത്തെ വിമാനത്താവളത്തിലത്തെിക്കുന്നതിനും വിലക്കുണ്ടാവും. നാല് മണിക്കൂര്‍ മുമ്പ് മാത്രമേ യാത്രക്കാരെ അകത്തേക്ക് കടക്കാന്‍ അനുവദിക്കൂ. യാത്രക്ക് എത്രയോ മണിക്കൂറുകള്‍ക്ക് മുമ്പ് തീര്‍ഥാടകരെ ചില ഉംറ കമ്പനികള്‍ വിമാനത്താവളത്തിലത്തെിക്കുന്നത് ഉദ്യോഗസ്ഥര്‍ക്ക് വലിയ പ്രയാസമുണ്ടാക്കാറുണ്ട്. തിരക്കിനു പുറമെ ലഗേജുകള്‍ മാറാനും നഷ്ടപ്പെടാനും ഇത് കാരണമാകാറുമുണ്ട്. ഇക്കാരണത്താലാണ് പുതിയ തീരുമാനം വരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!